ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ പുറത്തിറക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ. ഇത്തവണ കമ്പനിയുടെ പ്രീ-പെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിലേക്ക് പുതിയ ഒരെണ്ണം കൂടി എത്തിയിരിക്കുകയാണ്. കുറഞ്ഞ നിരക്കിൽ അധിക ഡാറ്റ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്തവണ പുറത്തിറക്കിയിട്ടുള്ളത്. വോഡഫോൺ- ഐഡിയയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്ലാനിനെ കുറിച്ച് പരിചയപ്പെടാം.
ഡാറ്റാ വൗച്ചർ പ്ലാൻ എന്ന നിലയിലാണ് കമ്പനി പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞാൽ, ഉപഭോക്താക്കൾക്ക് ഡാറ്റാ വൗച്ചറുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി 23 രൂപയുടെ ഡാറ്റാ വൗച്ചർ പ്ലാനാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സിമ്മിൽ ഒരു ആക്റ്റീവ് പ്ലാൻ ഉള്ളവർക്ക് മാത്രമാണ് ഈ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ഒരു ദിവസത്തേക്ക് മാത്രം വാലിഡിറ്റിയുളള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 1.2 ജിബി ഡാറ്റയാണ് ലഭിക്കുക.