ഓപ്പോ ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലെത്തി. ഇത്തവണ വേറിട്ട ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഓപ്പോ റെനോ 11 സ്മാർട്ട്ഫോണുകളാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ, ചൈനീസ് വിപണിയിൽ മാത്രമാണ് ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തിട്ടുള്ളൂ. ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിൽ ഉടൻ തന്നെ ഈ സ്മാർട്ട്ഫോൺ എത്തുന്നതാണ്. ഓപ്പോ റെനോ 11 സീരീസിലാണ് ഓപ്പോ റെനോ 11 എന്ന സ്മാർട്ട്ഫോൺ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയും, 120 ഹെർട്സ് റിഫ്രഷ് റേറ്റും 1080p റെസലൂഷനുമാണ് ഓപ്പോ റെനോ 11 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12GB വരെ LPDDR5X റാമും 512GB വരെ UFS3.1 സ്റ്റോറേജുമുള്ള ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 8200 പ്രോസസറാണ് ഫോണിലുള്ളത്. 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണിൽ 4,800 mAh ബാറ്ററിയുണ്ട്. ആൻഡ്രോയിഡ് 14 ColorOS 14 ആണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 32 മെഗാപിക്സിൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 12 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പോ റെനോ 11 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ 35,600 രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്നതാണ്.