ഇൻസ്റ്റഗ്രാമിലെ ഈ എഐ ഫീച്ചറിനെ കുറിച്ച് അറിയാമോ? ചാറ്റുകൾ കിടിലമാക്കാൻ ഇങ്ങനെ ഉപയോഗിക്കൂ


ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള കിടിലൻ ഫീച്ചറാണ് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും പുതിയ സ്റ്റിക്കറുകൾ നിർമ്മിക്കാനുള്ള അവസരം നൽകുന്നതാണ് ഫീച്ചർ. പുതുതായി എത്തിയ അപ്ഡേറ്റിൽ ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചാറ്റുകളിൽ എഐ സ്റ്റിക്കറുകൾ ഉപയോഗിക്കണമെങ്കിൽ, അവ ആദ്യം നിർമ്മിക്കേണ്ടതുണ്ട്. അവ എങ്ങനെ നിർമ്മിക്കണമെന്ന് പരിചയപ്പെടാം.

പുതിയ ഫീച്ചർ ലഭിക്കണമെങ്കിൽ, ക്രിയേറ്റ് ബട്ടൺ ടാപ്പ് ചെയ്ത് സ്റ്റിക്കർ സെർച്ച് എൻട്രി ബോക്സ് തുറക്കുക. ഇത് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം സ്റ്റിക്കറുകൾ നിർമ്മിക്കാവുന്നതാണ്. ഇൻസ്റ്റഗ്രാമിലെ ക്യാമറ വഴിയോ, അല്ലെങ്കിൽ വീഡിയോ കോളുകളും ഫോട്ടോകളും ഉപയോഗിച്ചും ഇത്തരത്തിൽ സ്റ്റിക്കർ നിർമ്മിക്കാൻ സാധിക്കും. ഉപഭോക്താക്കൾക്ക് ഒരൊറ്റ ക്ലിക്കിലൂടെ ഒരു ഇമേജിൽ നിന്ന് ഏതു വസ്തുവും വേർതിരിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ജനറേറ്റ് ചെയ്ത സ്റ്റിക്കർ ഉപഭോക്താക്കൾക്ക് റീൽ, സ്റ്റോറി എന്നിവയിൽ ഉൾപ്പെടുത്തുന്നതിനായി ‘സ്റ്റിക്കർ യൂസ്’ ബട്ടൺ ടാപ്പ് ചെയ്യാവുന്നതാണ്.