ഗെയിമിംഗ് ആവശ്യങ്ങൾക്ക് മാത്രമായി ലാപ്ടോപ്പുകൾ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മാത്രമായി പ്രത്യേക ഫീച്ചറുകൾ അടങ്ങിയ ലാപ്ടോപ്പുകളും കമ്പനികൾ വിപണിയിൽ എത്തിക്കാറുണ്ട്. ഗെയിമിംഗ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ലെനോവോ. ആകർഷകമായ ഡിസൈനാണ് ലെനോവോ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഗെയിമിംഗ് ആവശ്യങ്ങൾക്കായി ലെനോവോ പുറത്തിറക്കിയ മികച്ച ലാപ്ടോപ്പാണ് ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7. ഈ ലാപ്ടോപ്പുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
15.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. വിൻഡോസ് 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനം. ഇന്റർ കോർ ഐ5-12450എച്ച് പ്രോസസറാണ് കരുത്ത് പകരുന്നത്. 16 ജിബി റാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്റ്റോറേജ് കപ്പാസിറ്റി 512 ജിബിയാണ്. 21.8 മില്ലിമീറ്റർ കനവും, 2.31 കിലോഗ്രാം ഭാരവുമാണ് ഉള്ളത്. ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 67,990 രൂപ മുതലാണ് ആരംഭിക്കുന്നത്.