ഇനി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുഖാന്തരവും പണം സമ്പാദിക്കാം! പുതുതായി എത്തുന്ന ഈ ഫീച്ചറിനെ കുറിച്ച് അറിയൂ



കണ്ടന്റ് ക്രിയേറ്റേഴ്സിന് കിടിലൻ അപ്ഡേറ്റുമായി എത്തുകയാണ് മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പണം സമ്പാദിക്കാനുള്ള പുതിയൊരു ഫീച്ചറിനാണ് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻവൈറ്റ് ഒൺലി ഹോളിഡേ ബോണസ് എന്ന പുതിയ ഫീച്ചറാണ് രൂപം നൽകുന്നത്. ഇതിലൂടെ കണ്ടന്റ് ക്രിയേറ്റർമാർക്ക് അവരുടെ ഫോട്ടോകളും റീലുകളും പങ്കുവെച്ച്, പ്രതിഫലം നേടാനാകും. തുടക്കത്തിൽ ഇൻസ്റ്റഗ്രാം ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാക്കുക.

ബോണസ് കാലാവധിയിൽ റീലുകൾ എത്ര തവണ പ്ലേ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കിയും, ഫോട്ടോസിന്റെ വ്യൂ അടിസ്ഥാനമാക്കിയുമാണ് ക്രിയേറ്റേഴ്സിന് പണം ലഭിക്കുക. ആദ്യ ഘട്ടത്തിൽ യുഎസ്, സൗത്ത് കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാക്കുന്നത്. ഇത് വിജയിച്ചാൽ, മുഴുവൻ രാജ്യങ്ങളിലേക്കും പണം സമ്പാദിക്കാനുള്ള പുതിയ ഫീച്ചർ എത്തും. അതേസമയം, പങ്കുവയ്ക്കുന്ന കണ്ടന്റുകൾ നിർബന്ധമായും മോണിറ്റൈസേഷൻ പോളിസി പാലിച്ചിരിക്കണമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

Also Read: കാമുകൻ പ്രണയത്തിൽ നിന്ന് പിന്മാറി: അധ്യാപിക മകളെക്കൊന്ന് ജീവനൊടുക്കി, ഭർത്താവിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ