ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പോകോയുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണായ പോകോ സി65 ഇന്ത്യൻ വിപണിയിൽ എത്തി. കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ഫീച്ചറുകളോടെയാണ് പോകോ ഈ സ്മാർട്ട്ഫോണിന് രൂപം നൽകിയത്. എൻട്രി ലെവൽ സെഗ്‌മെന്റിൽ ഉൾപ്പെട്ട ഈ ഹാൻഡ്സെറ്റ് അടുത്തിടെ അവതരിപ്പിച്ച പോകോ സി55 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് എത്തിയിരിക്കുന്നത്. പ്രധാന ഫീച്ചറുകളും, വില വിവരങ്ങളും പരിചയപ്പെടാം.
6.74 ഇഞ്ച് 720p ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും, ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഒരുക്കിയിട്ടുണ്ട്. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 8 ജിബി റാം പ്ലസ് വൺ 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. കറുപ്പ്, നീല, പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ വാങ്ങാൻ കഴിയും. പോകോ സി65 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, 10,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാവുന്നതാണ്.