ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ. ഇത്തവണ എഐ അധിഷ്ഠിത അസിസ്റ്റന്റിനെയാണ് സ്പോട്ടിഫൈ അവതരിപ്പിച്ചിരിക്കുന്നത്. ‘എക്സ്’ എന്ന എഐ ഡിജെയെണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഡിജെ എന്നാണ് ചുരുക്കപ്പേരെങ്കിലും, റേഡിയോ ജോക്കി അഥവാ ആർജെയാണ് എക്സ്.
ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാട്ടുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം. ഇവയ്ക്ക് ഉപഭോക്താക്കളോട് സംസാരിക്കാനും, തമാശ പറയാനും, അഭിരുചിക്ക് അനുസരിച്ച് പാട്ടുകൾ നിർദ്ദേശിക്കാനും കഴിയും. തമാശ കലർന്ന അഭിപ്രായങ്ങളും എഐ ഡിജെ ഉപഭോക്താക്കൾക്ക് നൽകുന്നതാണ്. നിലവിൽ, ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭിക്കുകയുള്ളൂ. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ സ്പോട്ടിഫൈ പ്രീമിയം ഉപഭോക്താക്കൾക്ക് എഐ ഡിജെ സേവനം ലഭ്യമാണ്. അധികം വൈകാതെ മറ്റൊരു രാജ്യങ്ങളിലേക്കും ഈ സേവനം എത്തുന്നതാണ്.