ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ത്രെഡ്സ്, ഡെസ്ക്ടോപ്പ് പതിപ്പ് ഉടൻ എത്തിയേക്കുംമെറ്റ പ്ലാറ്റ്ഫോം അടുത്തിടെ അവതരിപ്പിച്ച ത്രെഡ്സിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ത്രെഡ്സ് ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് പുറത്തിറക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ മാർക്ക് സക്കർബർഗ് പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, സ്മാർട്ട്ഫോണുകളിൽ മാത്രമാണ് ത്രെഡ്സ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെയാണ് ഡെസ്ക്ടോപ്പിലേക്കും ത്രെഡ്സ് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

തുടക്കത്തിൽ വലിയ തോതിൽ ഉപഭോക്താക്കളെ നേടാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണത്തിൽ 80 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഉപഭോക്താക്കളെ പിടിച്ചുനിർത്താനുള്ള ഫീച്ചറുകളുടെ പണിപ്പുരയിലായിരുന്നു മെറ്റ. കഴിഞ്ഞ മാസം ഫോളോയിംഗ് ഫീഡ്, ട്രാൻസിലേഷൻ ഉൾപ്പെടെയുള്ള ഫീച്ചർ ത്രെഡ്സിൽ എത്തിയിരുന്നു. ഈ ഫീച്ചറിലൂടെ ത്രെഡ്സ് നിർദ്ദേശിക്കുന്ന പോസ്റ്റുകൾ കാണാനും, ഫോളോ ചെയ്യുന്ന ഉപഭോക്താക്കളുടെ പോസ്റ്റുകൾ കാണാനും കഴിയുന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കമ്പനിയുടെ നീക്കം.

Also Read: മണിപ്പൂരിൽ സംഘർഷം തുടരുന്നു: കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും