മിഡ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്! റിയൽമി ജിടി നിയോ 5 5ജി വിപണിയിലേക്ക്


ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ റിയൽമി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. ഇത്തവണ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ തിരയുന്നവരെ ലക്ഷ്യമിട്ടാണ് റിയൽമി പുതിയൊരു 5ജി ഹാൻഡ്സെറ്റുമായി എത്തുന്നത്. റിയൽമി ജിടി നിയോ 5 5ജി സ്മാർട്ട്ഫോണാണ് പുതുതായി റിയൽമി വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.4 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത. 1240×2772 പിക്സൽ റെസലൂഷനും, 144 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 150W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് മറ്റൊരു പ്രധാന പ്രത്യേകത. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന റിയൽമി ജിടി നിയോ 5 5ജിയുടെ വില 31,690 രൂപ മുതൽ പ്രതീക്ഷിക്കാവുന്നതാണ്.