ആൻഡ്രോയിഡ് ഫോണുകളിലെ സമാന ചാർജർ ഇനി ഐഫോണിലും, ഐഫോൺ 15 സീരീസ് ഉടൻ വിപണിയിലെത്തും


ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 15 സീരീസ് ഉടൻ വിപണിയിലേക്ക്. അടുത്ത 2 മാസത്തിനുള്ളിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. നിലവിലുള്ള ഐഫോണുകളിൽ നിന്ന് വ്യത്യസ്ഥമായാണ് ഐഫോൺ 15 സീരീസിന്റെ രൂപകൽപ്പന. ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകളിൽ ഉള്ളതുപോലെ ടൈപ്പ് സി ചാർജിംഗ് പോർട്ടാണ് ഐഫോൺ 15 സീരീസിൽ നൽകാൻ സാധ്യത. ഇവയെ കുറിച്ച് കൂടുതൽ അറിയാം.

ഐഫോൺ 15 മോഡലുകളുടെ അരികുകൾ ടൈറ്റാനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ലോ ഇഞ്ചക്ഷൻ പ്രഷർ ഓവർ മോൾഡിംഗ് എന്ന ലിപോ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേയായിരിക്കും പുതിയ ഐഫോണിൽ ഉണ്ടാവുക. ഡിസ്പ്ലേയ്ക്ക് ചുറ്റുമുള്ള ബോർഡർ വലിപ്പം 1.5 മില്ലിമീറ്ററായി ചുരുക്കാൻ സാധ്യതയുണ്ട്. മറ്റു മോഡലുകളെക്കാൾ അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ, ഐഫോൺ 15 സീരീസുകൾക്ക് ഉയർന്ന വില പ്രതീക്ഷിക്കാവുന്നതാണ്. ടൈപ്പ് സി ചാർജിംഗ് പോർട്ടിൽ എത്തുന്ന ആദ്യ ഐഫോൺ എന്ന പ്രത്യേകതയും ഐഫോൺ 15 സീരീസിനാണ്.