പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്. സിഇഒ സ്ഥാനം രാജിവച്ചതിനുശേഷം ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറാനാണ് പദ്ധതിയിട്ടത്. അതേസമയം, പുതിയ സിഇഒയെ കണ്ടെത്തിയെന്നും, വരുംദിവസങ്ങൾക്കുള്ളിൽ ചുമതലയേൽക്കുമെന്നും മസ്ക് ട്വീറ്റീലൂടെ അറിയിച്ചിട്ടുണ്ട്.
പുതിയ സിഇഒയെ കണ്ടെത്താനുള്ള നീക്കങ്ങൾ നേരത്തെ തന്നെ മസ്ക് ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അതേസമയം, കോംകാസ്റ്റിന്റെ എൻബിസി യൂണിവേഴ്സലിലെ പരസ്യ സെയിൽസ് എക്സിക്യൂട്ടീവായ ലിൻഡ യാക്കാരിനോയാണ് പുതിയ സിഇഒ ആയി വരുന്നതെന്ന വിവരവും പ്രചരിക്കുന്നുണ്ട്. ട്വിറ്റർ ഉൽപ്പന്നം, സോഫ്റ്റ്വെയർ, സിസോപ്പുകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാനത്തോടൊപ്പം, ട്വിറ്റർ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവും ഏറ്റെടുക്കുമെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്.