ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. പ്രത്യേക ഡിസൈനിൽ പുറത്തിറക്കുന്ന വിവോയുടെ ഹാൻഡ്സെറ്റുകൾക്ക് ആരാധകർ ഒട്ടനവധിയാണ്. അത്തരത്തിൽ വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ ടി1എക്സ്. പുറത്തിറക്കി വർഷങ്ങൾ പിന്നിട്ടിട്ടും, ഈ ഹാൻഡ്സെറ്റിന്റെ പ്രിയം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. വിവോ ടി1എക്സിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം എസ്എം6225 സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 12 വാട്സ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്. 64 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ ടി1എക്സിന്റെ ഇന്ത്യൻ വിപണി വില 12,000 രൂപയായാണ്.