ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആളുകൾ ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. വ്യത്യസ്ഥ തരത്തിലുള്ള ഒട്ടനവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് OnePlus Ace 2. ഈ ഹാൻഡ്സെറ്റുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകുന്നത്. 1080×2412 പിക്സൽ റെസലൂഷനും, 394 പിപിഐ പിക്സൽ ഡെൻസിറ്റിയും നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 100 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. OnePlus Ace 2 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 34,999 രൂപയാണ്.