പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ സി02 ഉടൻ വിപണിയിലെത്തും. 2023 മാർച്ച് 24 മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണി കീഴടക്കാൻ എത്തുന്നത്. ഈ ഹാൻഡ്സെറ്റിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
5.45 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. പിക്സൽ ഡെൻസിറ്റി 295 പിപിഐയും, സ്ക്രീൻ ടു ബോഡി റേഷ്യോ 72.4 ശതമാനവുമാണ്. 5 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 2 മെഗാപിക്സലാണ് സെൽഫി ക്യാമറ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കുന്ന ഈ ഹാൻഡ്സെറ്റ് ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് വാങ്ങാൻ സാധിക്കുക.