ഐടെൽ പവർ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

ഐടെലിന്റെ പവർ സീരീസിലെ ഏറ്റവും പുതിയതും ആദ്യത്തേതുമായ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി40 സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഈ ഹാൻഡ്സെറ്റിൽ കിടിലൻ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ ഫീച്ചറുമായാണ് ഈ ഹാൻഡ്സെറ്റ് എത്തിയിരിക്കുന്നത്. എസ്‌സി9863എ എന്ന ചിപ്സെറ്റ് അധിഷ്ഠിതമായ ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഐടെൽ പി40യുടെ പ്രവർത്തനം. 13 മെഗാപിക്സൽ പ്ലസ് ക്യൂവിജിഎ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫോഴ്സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷ്വറിയസ് ഗോൾഡ് എന്നിങ്ങനെ 3 കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. ഐടെൽ പി40 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 7,699 രൂപയാണ്.