5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, ‘5ജി ഗിയറുമായി’ ആമസോൺ

5ജി ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ 5ജി ഉപകരണങ്ങൾക്ക് മാത്രമായി ‘5ജി ഗിയർ’ എന്ന പ്രത്യേക വിഭാഗമാണ് ആമസോൺ ആരംഭിച്ചിരിക്കുന്നത്. പ്രത്യേക ഡിസ്കൗണ്ട് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 5ജി ഗിയറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് 14,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നത്. കൂടാതെ, ഒരു വർഷത്തെ കോംപ്ലിമെന്ററി ആമസോൺ പ്രൈം അംഗത്വവും, നോ- കോസ്റ്റ് ഇഎംഐ 5ജി ഗിയറിൽ ലഭ്യമാണ്. അടുത്തിടെ വിപണി കീഴടക്കിയ 5ജി സ്മാർട്ട്ഫോണുകളായ വൺപ്ലസ് 11, സാംസംഗ് ഗാലക്സി എസ്23 അൾട്ര, വൺപ്ലസ് 11ആർ, ഐക്യൂ നിയോ 7, നാസ 40 പ്രോ 5ജി, ടെക്നോ ഫാന്റം എക്സ്2 എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളം 5ജി സ്മാർട്ട്ഫോണുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെയാണ് ആമസോണിന്റെ പുതിയ നീക്കം.