രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാവാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി ഒട്ടനവധി ആനുകൂല്യങ്ങൾ ഉള്ള മൊബൈൽ ഇന്റർനെറ്റ് പ്ലാനുകൾ എയർടെൽ അവതരിപ്പിക്കാറുണ്ട്. എയർടെലിന്റെ അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ എയർടെൽ ഫൈബറിൽ നിരവധി പ്ലാനുകൾ ലഭ്യമാണ്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒരുങ്ങുന്ന ബ്രോഡ്ബാൻഡ് കണക്ഷനുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 799 രൂപയുടെ എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
അൺലിമിറ്റഡ് ഇന്റർനെറ്റാണ് 799 രൂപയുടെ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. 100 എംബിപിഎസ് വരെ ഡാറ്റാ സ്പീഡ് ലഭ്യമാണ്. ഏറ്റവും പുതിയ റൂട്ടറുകളുമായി ഒരേ സമയം 60 ഡിവൈസുകൾ വരെ കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്. എയർടെൽ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷൻ, അപ്പോളോ 24/7, ഫാസ്ട്രാഗ് റീചാർജ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയെല്ലാം ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളിംഗ് ബെനിഫിറ്റ്സ് ഉള്ള ലാൻഡ് ലൈൻ കണക്ഷനും എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്.