റൊണാൾഡ‍ോയുടെ പേരിൽ മ്യൂസിയം; ഒക്ടോബർ 28ന് ഉദ്ഘാടനം


റിയാദ്: ഇതിഹാസ താരവും സൗദിയിലെ അല്‍നസ്ര്‍ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയുടെ പേരിൽ മ്യൂസിയം തയ്യാറാക്കുന്നു. സൗദി തലസ്ഥാന നഗരിയായ റിയാദിലാണ് മ്യൂസിയം. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്‍-2023ലാണ് മ്യൂസിയം. ഈ മാസം 28ന് റിയാദ് സീസണ്‍ ആരംഭിക്കുന്ന ദിവസം മ്യൂസിയം തുറന്ന് നൽകാനാണ് തീരുമാനം.

Also read-IND vs AUS ICC World Cup 2023| ആദ്യ മത്സരത്തിന് ഇന്ത്യൻ പട ഇന്നിറങ്ങും; ശുഭ്മാൻ ഗിൽ കളിക്കില്ല

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കരിയറും നേട്ടങ്ങളും രേഖപ്പെടുത്തുന്ന മ്യൂസിയമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സൗദി ക്ലബ്ബായ അൽ നാസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോയുടെ കരിയറിനെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മ്യൂസിയമാണ് റിയാദ് സീസണിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്നത്.