ISL 2023 | എവേ മാച്ചില്‍ അടിതെറ്റി കൊമ്പന്മാര്‍; കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് ജയം (2-1)
ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. സീസണിലെ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍.മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.
പിരിമുറുക്കം കൈയ്യാങ്കളിയിലേക്ക് വഴിമാറിയ രണ്ടാം പകുതിയിയുടെ അവസാന നിമിഷം ഇരുടീമിലെയും ഒരോ താരങ്ങള്‍ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കിയത് മത്സരത്തിന്‍റെ ശോഭകെടുത്തി.