റിലയൻസ് ഫൗണ്ടേഷൻ ഒളിമ്പിക് മൂല്യങ്ങളെയും സമീപനത്തെയും കൃത്യമായി പ്രതിഫലിപ്പിക്കുന്നു: ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്


മുംബൈ: റിലയൻസ് ഫൗണ്ടേഷൻറെ പ്രവര്‍ത്തനങ്ങള്‍ ഒളിമ്പിക് മൂല്യങ്ങളെയും സമീപനത്തെയും കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാച്ച്. ഒക്ടോബർ 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന ഐഒസി സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം റിലയൻസ് ഫൗണ്ടേഷനെയും നിത അംബാനിയെയും പ്രശംസിച്ചത്. 

നവി മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് അക്കാദമി തന്നെ ഏറെ ആകര്‍ഷിച്ചെന്നും ഐഒസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

‘ഐ‌ഒ‌സി സഹപ്രവർത്തകയും എന്റെ സുഹൃത്തുമായ നിത അംബാനിക്കൊപ്പം അവരുടെ റിലയൻസ് ഫൗണ്ടേഷനും കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കായികവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ നൽകുന്ന പരിപാടികളും സന്ദർശിച്ചു.റിലയൻസും അവരുടെ ടീമും അവിടെ ചെയ്യുന്ന കാര്യങ്ങൾ എന്നില്‍ വളരെ മതിപ്പുളവാക്കി, കാരണം ഈ കേന്ദ്രത്തിൽ ഇന്ത്യയിലുടനീളമുള്ള കുട്ടികൾ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കണം.അവരിൽ ഏറെയും പിന്നാക്ക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവര്‍ക്ക് സ്കൂള്‍ വിദ്യാഭാസം നല്‍കുന്നതിനൊപ്പം മികച്ച കായികതാരങ്ങളായി വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നു, ”ബാച്ച് പറഞ്ഞു.

റിലയൻസ് ഫൗണ്ടേഷന്‍ ചെയർപേഴ്‌സണും ഐഒസി അംഗവുമായ നിത അംബാനിയുടെ സമീപനം ഒളിമ്പിക് മൂല്യങ്ങളുടെ കൃത്യമായ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഇത് ഞങ്ങളുടെ ഒളിമ്പിക് മൂല്യങ്ങളെയും ഞങ്ങളുടെ  സമീപനത്തെയും കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഞങ്ങളുടെ സഹപ്രവർത്തക നയിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സ്ഥാപനം ഇത്തരമൊരു സ്കെയിലിൽ ഇതിനെ കാണുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നുവെന്നത് ഇന്ത്യയുടെ കായികരംഗത്തിന്‍റെ ഭാവിക്കും ഇന്ത്യയുടെ ഒളിമ്പിക്സ് രംഗത്തിന്‍റെ വളര്‍ച്ചയ്ക്കും  പ്രോത്സാഹനം നല്‍കുന്നതാണ്,” തോമസ് ബാച്ച് കൂട്ടിച്ചേർത്തു.

ഈ ആഴ്ച ആദ്യം, ഐഒസി, ഒളിമ്പിക് മ്യൂസിയം, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന്, ഇന്ത്യയിലെ ഒളിമ്പിക് മൂല്യ വിദ്യാഭ്യാസ പരിപാടിയുടെ (OVEP) വിജയത്തിനായി ഒരു പുതിയ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. യുവാക്കൾക്കിടയിൽ കായികവിനോദത്തിലൂടെ ഒളിമ്പിക് മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കരാര്‍ മുന്‍ഗണന നല്‍കുന്നത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (ആർഎഫ്‌വൈസി) ഫുട്‌ബോൾ അക്കാദമി സന്ദർശനത്തിനിടെയാണ് തോമസ് ബാച്ചും നിത അംബാനിയും പുതിയ സഹകരണത്തിന് ധാരണയായത്.

Local-18