Glenn Maxwell | ഇരട്ടസെഞ്ച്വറി അടിച്ചതിന് പിന്നാലെ മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ ഭാര്യ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞത് കണ്ടോ!


ലോകകപ്പിൽ തകർപ്പൻ ഇരട്ടസെഞ്ച്വറിയുമായി ഓസീസിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. 128 പന്തിൽ മാക്‌സ്‌വെൽ നേടിയ സെഞ്ച്വറി, വൻതകർച്ചയിൽനിന്ന് കരകയറി അഫ്ഗാനെ മറികടക്കാൻ ഓസീസിനെ സഹായിച്ചത്. 293 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. ഇതോടെ സെമിഫൈനൽ ഉറപ്പിക്കാനും ഓസീസിന് സാധിച്ചു.