ഹീറോ സൂപ്പർ കപ്പിൽ ഒഡിഷ എഫ്സി കിരീടത്തിലേക്ക് കുതിച്ച് ഇന്ത്യൻ പരിശീലകൻ ക്ലിഫോർഡ് മിറാൻഡയുടെ കീഴിലാണ്. ഐഎസ്എൽ പൂർത്തിയാതിന് പിന്നാലെ സ്പാനിഷ് പരിശീലകൻ ജോസെപ് ഗോമ്പു ക്ലബ് വിട്ടതോടെയാണ് സഹപരിശീലകനായ മിറാൻഡയ്ക്ക് പുതിയ ദൗത്യമേൽക്കേണ്ടിവന്നത്.
സൂപ്പർ കപ്പ് കിരീടമുയർത്തിയെങ്കിലും ഐഎസ്എൽ ക്ലബുകൾ വിദേശപരിശീലകരെ പരിഗണിക്കുന്ന സാഹചര്യത്തിൽ മിറാൻഡ ഒഡിഷയിൽ സഹപരിശീലസ്ഥാനത്ത് തുടരനാണ് സാധ്യത. അതേസമയം ഐ-ലീഗ് ക്ലബുകൾ മുഖ്യപരിശീലകസ്ഥാനം മിറാൻഡയ്ക്ക് ഓഫർ ചെയ്യാൻ സാധ്യതയുണ്ട്. നല്ല പദ്ധതിയാണെങ്കിൽ ഐ-ലീഗ് ദൗത്യമേൽക്കാനാണ് താൽപര്യമെന്നാണ് ഇതേക്കുറിച്ച് മിറാൻഡ പറയുന്നത്.
സത്യം പറഞ്ഞാൽ ഐ-ലീഗിൽ നല്ല ഒരു പ്രൊജക്ട് കിട്ടിയാൽ അത് ഏറ്റെടുക്കാനാണ് എനിക്ക് താൽപര്യം, നല്ല പ്രൊജക്ട് എന്ന് ഞാനുദേശിച്ച് ക്ലബ് സാമ്പത്തികമായി വൻശക്തിയായിരിക്കണം എന്നല്ല, മറിച്ച് മുന്നേറാനുള്ള താൽപര്യമുള്ളവരായിരിക്കണം എന്നാണ്, അത് നടന്നില്ലെങ്കിൽ ഐഎസ്എൽ ക്ലബിൽ വിദേശപരിശീലകരുടെ നേരിട്ടുള്ള അസിസ്റ്റന്റായി പ്രവർത്തികണം, മുമ്പ് ഗോവയിൽ ജുവാൻ ഫെറാൻഡോയ്ക്ക് കീഴിൽ ഞാൻ അതാണ് ചെയ്തത്, ഇത് രണ്ടും നടന്നില്ലെങ്കിൽ എനിക്ക് സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ഓഫർ തിരഞ്ഞെടുക്കും, മിറാൻഡ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.