WTC ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് 2021-23 ഫൈനലിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. WTC ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിനെ രോഹിത് ശർമ്മ തന്നെ നയിക്കും. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ആവേശ പോരാട്ടം നടക്കുക.  ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യൻ പ്രീമിയർ ലീഗിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷം വെറ്ററൻ ബാറ്റർ അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തി. ഓൾറൗണ്ടർ ശാർദുൽ താക്കൂറും 15 അംഗ ടീമിൽ ഇടംനേടി.

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ അടങ്ങിയ 5 അംഗ പേസ് ആക്രമണത്തിൽ ഇടംകൈയ്യൻ പേസർ ജയ്ദേവ് ഉനദ്കട്ട് സ്ഥാനം നിലനിർത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ശുഭ്‌മാൻ ഗിൽ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കെഎൽ രാഹുലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷൻ പുറത്തായി.

WTC ഫൈനലിനുള്ള ഇന്ത്യൻ സ്ക്വാഡ്

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, കെഎൽ രാഹുൽ, കെ എസ് ഭരത് (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്.

ഓസ്ട്രേലിയൻ സ്ക്വാഡ്

ഈ മാസം ആദ്യമാണ് ഓസ്‌ട്രേലിയൻ  മിച്ചൽ മാർഷിനെപ്പോലുള്ളവരെ തിരികെ കൊണ്ടുവന്ന്, ഡേവിഡ് വാർണറെയും നിലനിർത്തി ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്,  അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, മിച്ചൽ മാർഷ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്‌റ്റീവ് സ്‌മിത്ത്‌, മിച്ചൽ സ്‌റ്റാർക്ക്, ഡേവിഡ് വാർണർ