ധോണിയുടെ വിക്കറ്റ് കീപ്പിങ്ങിനെ പുകഴ്ത്തി ഫ്ലെമിംഗ്

സിഎസ്കെ നായകൻ എംഎസ് ധോണിക്ക് സ്റ്റംപിന് പിന്നിലെ തന്റെ മികവിന് മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോച്ച് സ്‌റ്റീഫൻ ഫ്ലെമിംഗ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സിഎസ്‌കെയുടെ ഏഴ് വിക്കറ്റ് വിജയത്തിന് ശേഷമാണ് ഫ്ലെമിംഗിന്റെ പ്രതികരണം. ഇന്നലെ സൺ റൈസേഴ്‌സിന് എതിരായ മത്സരത്തോടെ ടി20യിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത താരമായി ധോണി മാറിയിരുന്നു.

41-ാം വയസ്സിൽ 208 ടി20 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. നേരത്തെ 207 ക്യാച്ചുകളുമായി റെക്കോഡ് കൈവശം വച്ചിരുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനെയാണ് അദ്ദേഹം മറികടന്നത്. ധോണി ഒരു “സ്വാഭാവിക പ്രതിഭ” ആണെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രവർത്തനം പലപ്പോഴും “ശ്രദ്ധിക്കപ്പെടാതെ” പോകാറുണ്ടെന്നും സിഎസ്കെ ഹെഡ് കോച്ച് സ്‌റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.

പവർപ്ലേയിൽ മികച്ച തുടക്കങ്ങൾ നൽകിയിട്ടും താൻ ഫോമിലല്ലെന്ന് ഡെവൺ കോൺവേ കരുതുന്നതായും ഫ്ലെമിംഗ് വെളിപ്പെടുത്തി. കോൺവെ നൈപുണ്യമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് ടീമിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്നും സിഎസ്‌കെ കോച്ച് ചൂണ്ടിക്കാട്ടി.

“ഞങ്ങൾ പ്രതീക്ഷിക്കുന്നത് കോൺവെയുടെ ബാറ്റിംഗാണ്. താൻ ഫോമിലല്ലെന്ന് കരുതുന്ന അദ്ദേഹം റൺസ് ട്യൂൺ കണ്ടെത്തി കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ സൺ റൈസേഴ്‌സിന് എതിരായ ഫിഫ്റ്റി ക്ലിനിക്കാൽ ഇന്നിംഗ്‌സായിരുന്നു. അദ്ദേഹം ശരിക്കും നൈപുണ്യമുള്ളവനാണ്, മറ്റൊരു കാര്യം അദ്ദേഹവും ഋതുരാജും തമ്മിലുള്ള കൂട്ടുകെട്ടും മികച്ചതായിരുന്നു”ഫ്ലെമിംഗ് പറഞ്ഞു.