ജിം ഉടമയെ വെടിവച്ച് കൊന്നു; ഗുണ്ടാകുടിപ്പകയെന്ന് സംശയം, നാദിറിന്റെ ശരീരത്തില്‍ തറച്ചത് 8 വെടിയുണ്ടകള്‍



ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റര്‍ കൈലാഷിലുള്ള ജിമ്മില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇന്നലെ രാത്രിയാണ് സംഭവം. നാദിര്‍ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് നേരെ 11 ബുള്ളറ്റുകള്‍ തൊടുത്തു. അതില്‍ 8 വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടു,

Read Also: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി ഈ രാജ്യം

കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമി ഒരു മണിക്കൂറോളം നിരീക്ഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, നാദിര്‍ ഷാ ഒരു കറുത്ത എസ്യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. സെക്കന്റുകള്‍ക്ക് ശേഷം, ചെക്ക് ഷര്‍ട്ട് ധരിച്ച ഒരാള്‍ ഷായുടെ അടുത്തേക്ക് വരികയും വെടിയുതിര്‍ക്കുകയും ആയിരുന്നു. തുടര്‍ന്ന് അക്രമി ബൈക്കില്‍ സ്ഥലംവിട്ടു.

ഗാങ് വാര്‍ ആണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ ഗോള്‍ഡി ബ്രാരിന്റെ അടുത്ത സഹായിയായ ഗുണ്ടാ നേതാവ് രോഹിത് ഗോദാരയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സന്ദേശം വന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല