തിരുമല ക്ഷേത്ര സന്ദർശനം നടത്തിയവർ സഞ്ചരിച്ച ബസ് ലോറികളില്‍ ഇടിച്ച്‌ അപകടം: എട്ട് മരണം; 30 പേര്‍ക്ക് പരിക്ക്


തിരുപ്പതി: തിരുമല ക്ഷേത്രത്തില്‍ സന്ദർശനം നടത്തി തിരിച്ചുപോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ചിറ്റൂർ-ബെംഗളൂരു ദേശീയ പാതയിൽ എ.പി.എസ്.ആർ.ടി.സി ബസ് രണ്ട് ലോറികളിലായി ഇടിച്ചാണ് അപകടമുണ്ടായത്. എട്ടുപേർ മരിച്ചു. പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്.

read also ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു: ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി

തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്.