സെപ്റ്റംബര്‍ 4, 7 തീയതികളില്‍ മുംബൈയില്‍ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം



മുംബൈ : ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉത്തരവിനെത്തുടര്‍ന്ന് മുംബൈയിലെ ഏറ്റവും വലിയ അറവുശാലയായ ദിയോനാര്‍ അറവുശാല സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. മുംബൈ സിവിക് കമ്മീഷണറും അഡ്മിനിസ്‌ട്രേറ്ററുമായ ഭൂഷണ്‍ ഗാഗ്രാനിയുടെ നിര്‍ദ്ദേശപ്രകാരം ജൈന സമുദായത്തിന്റെ ‘പര്യുഷാന്‍ പര്‍വ്’ ആചരിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 4, 7 തീയതികളില്‍ അറവുശാലകള്‍ അടച്ചിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read Also: പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാന്‍ യോഗി സര്‍ക്കാര്‍: 25 ലക്ഷം ദീപങ്ങള്‍ തെളിയും

2015 ലെ തീരുമാനമനുസരിച്ച് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ദിയോനാര്‍ അറവുശാല അടയ്ക്കും. ഗണേശ ചതുര്‍ത്ഥി സെപ്റ്റംബര്‍ 7 ന് പര്യുഷന്‍ പര്‍വുമായി യോജിക്കുന്നതിനാല്‍ അന്നും അറവുശാല അടച്ചിടുമെന്നും കോര്‍പറേന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.