ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർ മൊബൈലും ആഭരണങ്ങളും ഉപയോഗിക്കരുത്- ആരോഗ്യവകുപ്പിന്റെ വിലക്കിന് കാരണം ഇത്


തൃശ്ശൂർ: ഐസിയുവിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മൊബൈലും ആഭരണങ്ങളും വിലക്കി ആരോഗ്യവകുപ്പ്. മൊബൈൽഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം. ആഭരണങ്ങൾ ധരിക്കുന്നതിലും നിയന്ത്രണമുണ്ട്.

ഇക്കാര്യം വ്യക്തമാക്കി സർക്കാർ ആശുപത്രി മേലധികാരികൾക്ക് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കത്തെഴുതി. വളകളിലും വാച്ചിലുമൊക്കെ സൂക്ഷ്മജീവികളുടെ എണ്ണം കൂടുന്നതായി കണ്ടെത്തിയിരുന്നു.

മൊബൈൽ ഫോൺ ഉപയോഗമാകട്ടെ അണുബാധ സാധ്യത വളരെയധികം കൂട്ടുന്നതായുമാണ് നിരീക്ഷണം. ശസ്ത്രക്രിയാനന്തര പരിചരണം നടത്തുന്ന മുറികളിലും നിയന്ത്രണംവേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.