ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്, ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്


തിരുവനന്തപുരം: ജസ്‌ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ്. ജസ്‌ന തിരോധാനത്തിന്റെ അഞ്ചു വര്ഷം പിന്നിട്ടിരിക്കുകയാണ്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്നറിയാന്‍ കഴിഞ്ഞില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമർശം.

read also: ‘ആരും ആരെയും വിശ്വസിക്കാത്തവരായി ഉണ്ടാവരുത്, ഞാനും കൊടുത്തു’: റഹീമിന് വേണ്ടി കെ.ടി ജലീലും

ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ടെന്നും ആ സുഹൃത്ത് അന്വേഷണ സംഘം കണ്ടെത്തിയ സഹപാഠി അല്ലെന്നും പറഞ്ഞ പിതാവ് ജസ്‌ന രഹസ്യമായി എല്ലാ വ്യാഴാഴ്ചയും പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നുവെന്നും സിബിഐ രഹസ്യമായി അന്വേഷിക്കുമെങ്കില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ തയാറെന്നും പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. വീട്ടില്‍ നിന്ന് കിട്ടിയ രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജെയിംസ് ആരോപിച്ചു. ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.