മത്സരത്തിനിടെ ഇടിമിന്നലേറ്റു: ഫുട്‌ബോളർക്ക് ദാരുണാന്ത്യം | Death, lighting, footballer, Latest News, News, India


ജക്കാർത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോളർക്ക് ദാരുണാന്ത്യം. മൈതാനത്ത് വെച്ചാണ് ഫുട്‌ബോളർക്ക് ഇടിമിന്നലേറ്റത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പടിഞ്ഞാറൻ ജാവയിലെ സിൽവാങ്കി സ്റ്റേഡിയത്തിൽ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.

35-കാരനാണ് മരണപ്പെട്ടത്. പ്രതിരോധ നിര താരമായിരുന്നു അദ്ദേഹം. മിന്നലേറ്റ് മൈതാനത്ത് പിടഞ്ഞു വീണ ഇയാളെ സഹതാരങ്ങളും ഓഫീഷ്യൽസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്തോനേഷ്യൽ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

അണ്ടർ 13 മത്സരത്തിനിടെയും ഒരു താരത്തിന് മിന്നലേറ്റിരുന്നു. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെങ്കിലും സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.