ചോക്ലേറ്റ് കാണിച്ച് 7 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി: അയൽവാസി അറസ്റ്റിൽ


ലക്‌നൗ: പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇയാൾ തട്ടിക്കൊണ്ടു പോയത്. അടുത്തുള്ള കടുക് പാടത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജവഹർ ശർമ്മയെന്ന വ്യക്തിയാണ് അറസ്റ്റിലായത്.

കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ പരാതി നൽകിയത്. ഡോഗ് സ്‌ക്വാഡുമായി പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രാത്രിയോടെ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കടുക് പാടത്തിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ പീഡനത്തിന് ഇരയായ ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് അയൽവാസി അറസ്റ്റിലാകുന്നത്.

പ്രതി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.