പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഈ നഗരം: കാരണമിത്


പുതുച്ചേരി: പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്.

പഞ്ഞിമിഠായിയിൽ കണ്ടെത്തിയത് ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ്. ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജനാണ് പുതുച്ചേരിയിൽ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയത്.