കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത് എല്ലാരാജ്യങ്ങളുമായും സൗഹൃദബന്ധം: അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്ന് അമിത് ഷാ


ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത് എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷയിലും ജനങ്ങളുടെ സംരക്ഷണത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങളുടെ വിദേശവും ആഭ്യന്തരവുമായ നയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘നാളെയുടെ സുരക്ഷ: ഇന്ത്യയുടെ സുസ്ഥിര ഭാവിയുടെ രൂപീകരണം’ എന്ന വിഷയത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കശ്മീരിൽ വിഘടനവാദത്തിന് പിന്തുണ നൽകിയിരുന്ന ആർട്ടിക്കിൾ 370, 35 A എന്നിവ റദ്ദാക്കി. കശ്മീരിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിച്ചു. തോക്കുമായി നിൽക്കുന്ന ഭീകരവാദിക്ക് പകരം യുവാക്കളെ ഒരു ടൂറിസ്റ്റ് ഗൈഡാക്കി കശ്മീരിന്റെ വികസനവുമായി ബന്ധിപ്പിച്ചു. ഇതാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2024ന് ആഗോളതലത്തിൽ വലിയ പ്രാധാന്യമുണ്ട്. ഈ വർഷം 40 രാജ്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 3.3 ബില്യൺ ജനങ്ങൾ ഈ തിരഞ്ഞെടുപ്പുകളിൽ സമ്മതിദാനം അവകാശം നിർവ്വഹിക്കും. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യമാണ് ഭാരതമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.