ജയിലുകളില്‍ ഭക്ഷണരീതിയും ജീവിതരീതിയും മാറുന്നു, എല്ലാം മോഡേണ്‍



മുംബൈ: തടവുകാരുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് മട്ടനും ചിക്കനും പുറമെ ഐസ്‌ക്രീമും കരിക്കും കൂടെ മെനുവില്‍ ഉള്‍പ്പെടുത്തുന്നു. മഹാരാഷ്ട്രയിലാണ് തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.
ഇതുപ്രകാരം പാനി പൂരി, ഐസ്‌ക്രീം തുടങ്ങി നിരവധി വിഭവങ്ങളാവും ജയില്‍ കാന്റീനില്‍ ഒരുങ്ങുക.

Read Also: കേരളത്തിന്റെ നികുതി വിഹിതത്തിൽ ഈ മാസം കേന്ദ്രം വെട്ടിക്കുറച്ചത് 332 കോടി: ആരോപണവുമായി ധനമന്ത്രി

മാത്രമല്ല. ടീഷര്‍ട്ട്, ഹെയര്‍ ഡൈ തുടങ്ങിയവയും നല്‍കും. തടവുകാരുടെ മാനസികാരോഗ്യത്തെക്കരുതിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉള്‍പ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേര്‍ത്തത്.

അച്ചാര്‍, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങള്‍, പാനിപൂരി, ഐസ്‌ക്രീം, പഴങ്ങള്‍ തുടങ്ങിയ അതില്‍ ചിലത് മാത്രം. ഫേസ് വാഷുകള്‍, ഹെയര്‍ ഡൈകള്‍, ബര്‍മുഡ, പുകയിലയുടെ ആസക്തി ഇല്ലാതാക്കാന്‍ മരുന്നുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ തടവുകാരുടെ മാനസികനില തകര്‍ക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എഡിജിപി അമിതാഭ് ഗുപ്ത പറയുന്നു.

മാനസികാരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഭക്ഷണമുള്‍പ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലും ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്നു.

മതഗ്രന്ഥങ്ങളുള്‍പ്പെടെ വായിക്കാന്‍ നല്‍കുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.