ഭക്ഷണവും വെള്ളവുമില്ലാതെ തിരുപ്പതിയിലെ പടികൾ കയറാൻ എന്നെ നിർബന്ധിച്ചു: ഗൗതം സിംഘാനിയയ്‌ക്കെതിരെ നവാസ് മോദി


മുംബൈ: അടുത്തിടെയാണ് വ്യവസായി ഗൗതം സിംഘാനിയയും – നവാസ് മോദിയും 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. വിവാഹ മോചനത്തിന് ശേഷം സിംഘാനിയയ്‌ക്കെതിരായ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് നവാസ് മോദി. ഭക്ഷണവും വെള്ളവുമില്ലാതെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ട്രെക്ക് ചെയ്യാൻ ഗൗതം തന്നെ നിർബന്ധിച്ചെന്ന് നവാസ് മോദി ആരോപിച്ചു.

‘അവൻ എന്നെ ആ പടികളെല്ലാം നടക്കാൻ പ്രേരിപ്പിച്ചു, എത്ര പടികൾ ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഭക്ഷണവും വെള്ളവും ഒന്നുമില്ലാതെ ഞാൻ തിരുപ്പതി വരെ നടന്നു … ഞാൻ ഏകദേശം രണ്ട് മൂന്ന് തവണ ബോധരഹിതനായി. അവന് തോന്നിയില്ല. എന്നെ ശ്രദ്ധിക്കാൻ, അവൻ എന്നെ അപ്പോഴും എഴുന്നേൽപ്പിച്ചു’, യുവതി പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. ‘ഇത് മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല’ ഗൗതം സിംഘാനിയ എക്‌സില്‍ കുറിച്ചിരുന്നു. ടെക്സ്റ്റൈല്‍സ് രംഗത്തും റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതുമായ പതിറ്റാണ്ടുകളായി റെയ്മണ്ട് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു ഗൗതത്തിനു 11,000 കോടി രൂപയിലധികം ആസ്തിയുണ്ട്. കഴിഞ്ഞയാഴ്ച താനെയില്‍ ഗൗതം സിംഘാനിയ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നവാസിന് പ്രവേശനമുണ്ടായില്ലെന്ന് സൂചിപിച്ചുകൊണ്ടുള്ള വാർത്ത ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞതായുള്ള പ്രഖ്യാപനം വന്നത്.