നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നടൻ പ്രകാശ് രാജിന് ഇ ഡി നോട്ടിസ്


ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പുകേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ്. ഒരു ജുവലറി ഉടമ ഉൾപ്പെട്ട 100 കോടി രൂപയുടെ പോൺസി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രകാശ് രാജിനെ ഇ ഡി ചോദ്യം ചെയ്യുന്നത്.