പല്ലിന്റെ പാടിന് 10,000; മുറിവിന് 20,000 രൂപ; തെരുവുനായ ആക്രമണ ഇരകൾക്ക് പഞ്ചാബ് ഹൈക്കോടതി നഷ്ടപരിഹാരം
തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ്-ഹരിയാന കോടതി. പരിക്കേറ്റവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമിക ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹരജികൾ തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. നായ്ക്കളുടെ ആക്രമണത്തിൽ പല്ലുകൊണ്ട് മുറിവേറ്റവർക്ക് പതിനായിരം രൂപയും ശരീരത്തിൽ 0.2 സെന്റീമീറ്റർ ആഴത്തിലെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ കുറഞ്ഞത് 20,000 രൂപയും നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പരീക്ഷാഹാളിൽ ശിരോവസ്ത്രത്തിന് കർണാടക സർക്കാർ വീണ്ടും വിലക്ക് ഏർപ്പെടുത്തി
പഞ്ചാബ്, ഹരിയാന, കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നഷ്ടപരിഹാരം നിർണ്ണയിക്കാൻ അതത് സ്ഥലങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ അധ്യക്ഷനായ കമ്മിറ്റികൾ രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഭക്ഷണസാധനങ്ങളിൽ ജീവനുള്ള എലി; ചെന്നൈയിലെ സർക്കാർ ആശുപത്രി കാന്‍റീൻ പൂട്ടി
കഴിഞ്ഞ ഏതാനും വർഷങ്ങളായി തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്ത് ഏകദേശം 3.5 കോടി തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019-ൽ രാജ്യത്ത് നായ്ക്കളുടെ കടിയേറ്റ് 4,146 പേർ മരണപ്പെട്ടതായി പറയുന്നു. 2019 മുതൽ രാജ്യത്ത് 1.5 കോടിയിലധികം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിലാണ്. 27.52 ലക്ഷം കേസുകൾ. തമിഴ്‌നാടും (20.7 ലക്ഷം) മഹാരാഷ്ട്രയും (15.75 ലക്ഷം) തൊട്ടുപിന്നിലായുണ്ട്.