അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി വൃത്തങ്ങള്‍. ഒരാഴ്ചയ്ക്കിടെ ക്ഷേത്ര സമീപത്ത് നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.

ക്രൂഡ്‌ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരാളെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഫോടനസമയത്ത് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും സമീപത്തെ ഒരു മുറിയില്‍ താമസിച്ചിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. മൂവരെയും ചോദ്യം ചെയ്തു വരികയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടരുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു