കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പോര് മുറുകുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും താരപ്രചാരകര്‍ ബെംഗളൂരുവിലേക്ക് എത്തുകയാണ്. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും രാജ്നാഥ് സിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്നലെ തന്നെ സംസ്ഥാനത്ത് എത്തിയിരുന്നു. കൃഷ്ണരാജനഗരയില് പ്രിയങ്ക റോഡ്ഷോ നടത്തി. പ്രിയങ്ക ഇന്നും കൂടുതല്‍ റാലികളെ അഭിസംബോധന ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ എത്തുകയും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ഒരിക്കലും മതാധിഷ്ഠിത സംവരണത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 10ന് നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.മെയ് 13 നാണ് വോട്ടെണ്ണ ല്‍