ഡൽഹിയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.46 ശതമാനമായി ഉയർന്നു

ഡൽഹിയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 1,515 കോവിഡ് കേസുകളും, ആറ് മരണങ്ങളുമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,595 ആയി ഉയർന്നു. നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 26.46 ശതമാനമാണ്. കോവിഡിനെതിരെ പോരാടാൻ ഡൽഹിയിലെ ആശുപത്രികളിൽ ഇതിനോടകം തന്നെ മോക്ക് ഡ്രില്ലുകൾ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡൽഹിയിലെ കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 ഡൽഹിയിലെ കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് കുട്ടികളിൽ ഗുരുതരമായ അണുബാധ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി. കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ, വാക്സിനുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.