ബാർ ഡാൻസിനിടെ റാം-രാവൺ ഡയലോഗുകൾ ഡബ്ബ് ചെയ്തു; നോയിഡയിൽ ഒരാൾ അറസ്റ്റിൽ

നോയിഡയിലെ ബാർ ഡാൻസ് ഫ്ലോറിനായി രാമായണത്തിലെ ശ്രീരാമനും രാവണനും തമ്മിലുള്ള സംഭാഷണം കാണിക്കുന്ന ഒരു ഡബ്ബ് വീഡിയോ പ്ലേ ചെയ്തതതിന് ഒരാൾ അറസ്റ്റിൽ. നോയിഡയിലെ ഗാർഡൻ ഗാലേറിയ മാളിൽ സ്ഥിതി ചെയ്യുന്ന ലോർഡ് ഓഫ് ദി ഡ്രിങ്ക്‌സ് ബാറിലാണ് സംഭവം. ബാർ ഡാൻസിനായി രാമനും രാവണനും തമ്മിലുള്ള സംഭാഷണം കാണിക്കുന്ന ഒരു ഡബ്ബ് വീഡിയോ പ്ലേയ് ചെയ്യുകയും, ഡാൻസ് കളിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ്  അന്വേഷണം ആരംഭിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്