രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധന: ഇന്ന് 5880 പുതിയ രോഗികൾ

രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 35,199 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്.

രാജ്യത്ത് ഇതുവരെ 44,196,318 പേർ കൊറോണയിൽ നിന്നും മുക്തി നേടി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. അതേസമയം 14 മരണങ്ങൾ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,09,79 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 205 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220,66,23,527 കോടി വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 85,076 ആയിരുന്നു.