രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം ഈ ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് അപൂർവ്വ മൂലകങ്ങളുടെ വൻ ശേഖരം കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അപൂർവ്വ മൂലകങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആലനൈറ്റ്, സെറിയേറ്റ്, തോറൈറ്റ്, കോളംബൈറ്റ്, ടാൻഡലൈറ്റ്, ആപറ്റൈറ്റ്, സിർകോൺ, മോണസൈറ്റ്, ഫ്ളൂറൈറ്റ് തുടങ്ങി പതിനഞ്ച് മൂലകങ്ങളുടെ വൻ ശേഖരമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഹൈദരാബാദിലെ നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് അപൂർവ്വ മൂലകത്തിന്റെ കണ്ടെത്തലിന് പിന്നിൽ.
നിലവിൽ, ഈ മൂലകത്തിന്റെ വലിയൊരു പങ്ക് മറ്റു രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മൂലകങ്ങളുടെ ഖനനം വിജയകരമാകുന്നതോടെ, ഇറക്കുമതി പൂർണ്ണമായും കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വിമാനങ്ങളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ അപൂർവ്വ ഇനം മൂലകം. ഖനനം ആരംഭിക്കുന്നതോടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മെഡിക്കൽ ടെക്നോളജി, പ്രതിരോധ വ്യവസായം, വാഹന നിർമ്മാണം എന്നീ മേഖലകളിലും നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്.