ട്രെയിൻ തീവെപ്പ് കേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയില്‍

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി കേരളാ പൊലീസിന്റെ പിടിയിലായത്.മഹാരാഷ്‌ട്ര എടിഎസിന്റെ സഹായത്തോടെയാണ് ഷഹറൂഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

വിശദമായ അന്വേഷണത്തിനായി കേരള പോലീസ് ഷാഹിൻബാ​ഗ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് നിന്നും ഡല്‍ഹിയിലും യുപിയിലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണത്തിനായി പോയിരുന്നു.