പ്രത്യേക ഖാലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്പാല്‍ സിംഗിന്റെ രതിവൈകൃതത്തിന്റെ തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രത്യേക ഖാലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്പാല്‍ സിംഗിന്റെ രതിവൈകൃതത്തിന്റെ തെളിവുകള്‍ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന അമൃത്പാല്‍ ഇവരുടെ അശ്ലീല ദൃശ്യം പകര്‍ത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചാറ്റുകളും ശബ്ദ സന്ദേശങ്ങളും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു.

ആരോടും പ്രതിബദ്ധതയില്ല, നിരവധി വിവാഹേതര ബന്ധങ്ങള്‍, അധികം നീളാത്ത വിവാഹബന്ധങ്ങള്‍, വീഡിയോ കോള്‍ വഴിയുള്ള ചുംബനങ്ങള്‍, വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളുമായുള്ള ബന്ധം തുടങ്ങിയവ തെളിയിക്കുന്നതിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍ ഒന്നില്‍ താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുമായി ഗൗരവകരമല്ലാത്ത ബന്ധമാണെന്ന് അമൃത്പാല്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് തന്നോടുള്ളത് ഗൗരവകരമായ ബന്ധമാണെന്നാണ് മറ്റൊരു സന്ദേശത്തില്‍ ഇയാള്‍ പറയുന്നത്.

ചാറ്റില്‍ അമൃത്പാല്‍ ഒരു സ്ത്രീയോടു ചോദിക്കുന്നുണ്ട് – ‘അങ്ങനെ നമ്മുടെ വിവാഹേതര ബന്ധം ആരംഭിക്കുകയല്ലേ?’ എന്ന്. നമ്മുടെ ഹണിമൂണ്‍ ദുബായില്‍ വച്ചാകാമെന്നും ഇയാള്‍ പറയുന്നു. ഇതിനോട് ചിരിക്കുന്ന ഇമോജികള്‍ നല്‍കിയായിരുന്നു യുവതിയുടെ മറുപടി. ഇന്‍സ്റ്റഗ്രാമില്‍ അമൃത്പാലിനെ ഫോളോ ചെയ്യുന്ന സ്ത്രീകളില്‍ വലിയൊരു ഭാഗവും ഇയാളുമായി സ്ഥിരം ചാറ്റ് ചെയ്യുന്നവരാണ്.