ഹൈദരാബാദ്: റമദാന് പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സര്‍ക്കാര്‍. റമദാന് മാസം മുഴുവന്‍ എല്ലാ മുസ്ലീം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കരാര്‍, ഔട്ട് സോഴ്സിംഗ്, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ പ്രാര്‍ത്ഥനക്കായി ഒരു മണിക്കൂര്‍ നേരത്തേ ജോലി അവസാനിപ്പിക്കാം. ഇത് സംബന്ധിച്ച ഉത്തരവ് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കി. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 23 വരെയാണ് ഉത്തരവുകള്‍ പ്രാബല്യത്തിലുള്ളത്.
ടി.എസ്-എം.എസ് സെന്‍ട്രല്‍ അസോസിയേഷന് ഹൈദരാബാദ് നല്കിയ നിവേദനത്തെത്തുടര്‍ന്ന് തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ റമദാന് വ്രതം മാര്‍ച്ച് 23ന് തുടങ്ങുമെന്ന് ഹിലാല്‍ കമ്മിറ്റിയും കേരള ജംഇയ്യത്തുല്‍ ഉലമയും അറിയിച്ചു. മാര്‍ച്ച് 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്പ് ചന്ദ്രന് അസ്തമിക്കുന്നതിനാല് മാസപ്പിറവി കാണാന്‍ സാധ്യമല്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന് ഒന്നായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനി പറഞ്ഞു.