ഡല്‍ഹി: കോൺഗ്രസിനെപ്പോലെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
‘തങ്ങള്‍ക്കെതിരെ നില്ക്കുന്നവരുടെ സമീപത്തേക്ക് ഇ.ഡിയെയും സിബിഐയെയും ഇന്‍കംടാക്സിനെയും അയക്കുന്നു. ഇതാണ് കോൺഗ്രസും ചെയ്തിരുന്നത്. ഇപ്പോൾ ബിജെപിയും അത് തന്നെയാണ് ചെയ്യുന്നത്. കോൺഗ്രസിനെപ്പോലെ ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ല. കോൺഗ്രസ് ഇല്ലാതായെങ്കില്‍ ബിജെപിയും ഇല്ലാതാകും’ അഖിലേഷ് യാദവ് പറഞ്ഞു.