പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം; ഓസ്കർ നേടിയ 'എലിഫന്റ് വിസ്പറേഴ്‌സിന്' പ്രധാനമന്ത്രിയുടെ അഭിനന്ദനം

സുസ്ഥിര വികസനത്തിന്റെയും, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ചിത്രമാണ് ഓസ്കർ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്സ്’ (Elephant Whisperers) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി ചിത്രത്തിന്റെ നിർമാതാക്കളെ അഭിനന്ദിച്ചത്. 14 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സംഗീതത്തിന് ഓസ്കർ നേടിത്തന്ന കീരവാണിയുടെ ‘നാട്ടു നാട്ടുവിനേയും’ അദ്ദേഹം അഭിനന്ദിച്ചു.

ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്ഷനായി 95-ാമത് ഓസ്കർ പുരസ്കാരത്തിൽ ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന തമിഴ് ഡോക്യുമെന്ററി ചരിത്രം സൃഷ്ടിച്ചു. നവാഗതയായ കാർത്തികി ഗോൺസാൽവസാണ് സംവിധാനം.