ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ പൊലീസുകാരനും സ്ത്രീയും മരിച്ചു

കോയമ്പത്തൂര്‍: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ പൊലീസുകാരനും സ്ത്രീയും മരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ പൊള്ളാച്ചിക്ക് സമീപം നല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്. വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി.