മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ

ബീഹാർ:   മരം മുറിച്ച സ്ഥലത്ത് ശിവലിംഗവും നന്ദി വിഗ്രഹവും കണ്ടെത്തി . ലഖിസരായിയിലെ സൂര്യഗധ മുനിസിപ്പല്‍ കൗണ്‍സില്‍ ഏരിയയിൽ മദ്രസ നിര്‍മ്മാണം നടത്തുന്ന ഇടത്തെ മരം മുറിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്.

ഈ സ്ഥലം ക്ഷേത്രം നിലനിന്ന ഒരു പ്രദേശമാണെന്ന് ചിലർ പറയുന്നു. സംഭവത്തിനു പിന്നാലെ പ്രദേശവാസികൾ എതിര്‍പ്പുമായി രംഗത്തെത്തി. സംഘര്‍ഷ സാദ്ധ്യത ഉടലെടുത്തതോടെ പോലീസും സ്ഥലത്തെത്തി. തുടർന്ന് മദ്രസയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു